ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു; യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലാ​ണ് സം​ഭ​വം. വ്യാ​യാ​മം ചെ​യ്തു​കൊ​ണ്ടി​രി​ക്കെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ​ത്ത് വ​ർ​ഷ​മാ​യി യു​വാ​വ് ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ട് ന​ട​ത്തു​ന്ന​താ​ണ്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് യു​വാ​വ് ജി​മ്മി​ലെ ബെ​ഞ്ചി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത ത​ല​വേ​ദ​ന​യെ തു​ട​ർ​ന്ന് ഇയാൾ ര​ണ്ട് കൈകൊണ്ട് ത​ല​യി​ൽ പി​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ നി​ല​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. 

 

 

 

 

Related posts

Leave a Comment