കൊക്കയാർ: ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞുമോന്റെ മകൻ അനൂപ് (ശേഖരൻ -36 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
രാവിലെ സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം വെള്ളനാടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു യുവാവ്. മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: ഇ.എം. ശാന്തമ്മ. ഭാര്യ: ശ്യാമ. മകൻ: ആരവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.