ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു.
ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.ലോകത്ത് ഏറ്റവും അധികം ആളുകള് മരണപ്പെടുന്നത് ഹൃദ്രോഗങ്ങള് മൂലമാണ്.
ഹൃദ്രോഗങ്ങള്
ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള് എന്ന പേരില് അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള് ഇവയെല്ലാം ഹൃദ്രോഗങ്ങളില് പെടുന്നു.
വില്ലന്മാർ!
പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്, രക്താതിമര്ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും.
ഹൃദ്രോഗം ചെറുക്കാൻ
* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.
* ദിവസവും അര മണിക്കൂര് നടക്കുക.
* സൈക്കിള് ചവിട്ടുക * നീന്തുക
*ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പും അന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില് വേവിച്ചോ പച്ചക്കറികളും പഴവര്ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില് ഉള്പ്പെടുത്തുക.
* പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപേക്ഷിക്കുക.
* ശരീരഭാരം ക്രമീകരിക്കുക
* എസ്കലേറ്ററും ലിഫ്റ്റും പരമാവധി ഒഴിവാക്കി പടികള് കയറുക
* ഇരുന്ന് ജോലി ചെയ്യുന്നവര് നിശ്ചിത ഇടവേളകളില് ലഘുവ്യായാമങ്ങളില് ഏര്പ്പെടുക.
വൈദ്യപരിശോധന
* രക്തമര്ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോള് ഇവ കൃത്യമായ ഇടവേളകളില് പരിശോധിക്കുകയും ഡോക്ടറുടെ നിര്ദ്ദേശപ്രകാരം മരുന്നുകള് കൃത്യമായി കഴിക്കുകയും വേണം.
* മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികള് തേടുകയും വേണം.
കോവിഡ് കാലത്ത്….
കോവിഡ് കാലത്ത് ആരോഗ്യ പ്രശ്നങ്ങളുള്ളവര് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
* കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഒരു മാസത്തേക്കെങ്കിലുമുള്ളത് വീട്ടിൽ കരുതുക.
* എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെവിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തുകയും ചെയ്യുക.
* കോവിഡ് വാർത്തകൾ കണ്ട് ആശങ്കപ്പെടാതിരിക്കുക.മാനസികോല്ലാസം നൽകുന്ന മറ്റ് പ്രവൃത്തികളിൽ
മുഴുകുക.
* മാനസികോല്ലാസത്തിനായി ലഹരി വസ്തുക്കൾഉപയോഗിക്കരുത്.
* വീട്ടില് കഴിയുമ്പോള് കൃത്യമായ ദിനചര്യ പിന്തുടരുക, ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങള് ഡോക്ടറുടെ നിര്ദ്ദേശപ്രകാരം ചെയ്യുക
* ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക.
* മതിയായ അളവില് ഉറങ്ങുക
* സാമൂഹ്യബന്ധങ്ങള് നിലനിര്ത്താനായി സമൂഹമാധ്യമങ്ങള്, ഫോണ് ഇവ ഉപയോഗിക്കുക, സുഹൃത്തുക്കളെ ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസുതുറന്ന് സംസാരിക്കുകയും ചെയ്യുക. എല്ലാവരും മാനസികാരോഗ്യം
ഉറപ്പ് വരുത്തേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാനആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ