ഗാന്ധിനഗർ: അരിച്ചിറങ്ങുന്ന വേദനയുമായാണ് വയനാടൻ ചുരമിറങ്ങി ബാലൻ ഹൃദയം മാറ്റിവയ്ക്കാൻ കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. ആറ് മാസത്തെ ചികിത്സ കഴിഞ്ഞ് തിരികെ മടങ്ങുന്പോൾ മാറ്റി വച്ച ഹൃദയം നിറയെ നന്ദി മാത്രമല്ല, സ്നേഹത്തിന്‍റെ സൂര്യകാന്തി പൂക്കളുമുണ്ട്. നിറമിഴികളോടെ യാത്രപറയുന്പോൾ ബാലൻ വിതുന്പി. ഒരു കുറവും വരുത്താതെ ഇത്രയും കാലം പോറ്റിയവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ആശുപത്രി അങ്കണത്തിൽ കൂടിയവരുടേയും കണ്ണുകൾ നിറ ഞ്ഞു. പാറമടത്തൊഴിലാളിയായ വയനാട് പെരിക്കല്ലൂർ കുന്നത്തു ചാലിൽ ബാലനെ(51)കഴിഞ്ഞ ജൂണ്‍ 22നാണ് കോട്ടയം മെഡിക്ക ൽ കോളജിൽ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാ യത്. ആശുപത്രി സൂപ്രണ്ടും കാർഡിയോ തൊറാസിക് വിഭാഗം മേധാവിയുമായ ഡോ.ടി.കെ. ജയകുമാറിന്‍റ നേതൃത്വത്തിൽ നടത്തിയ മൂന്നാമത്തെ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അങ്കമാലി സ്വദേശി ഫ്രാൻസിസിന്‍റെ ഹൃദയം ബാലനിൽ ചേർന്നു. നിർധന കുടുംബാംഗമായ ബാലൻ അന്ന് മുതൽ എല്ലാവരുടേയും ജീവിതത്തിന്‍റെ ഭാഗമായി.
ജയകുമാർ ഡോക്ടറിന്‍റെ നേതൃത്വത്തിൽ ബാലനെ ആശുപത്രി യിൽ ഒന്നരമാസത്തോളം സകല ചെലവുകളും ഏറ്റെടുത്ത് താമസിപ്പിച്ചു. അണുബാധയുണ്ടാകാതെ ഏറെ ശ്രദ്ധിക്കേണ്ട സമയമായതിനാൽ വൈകാതെ ഡോക്ടർ പണം മുടക്കി മറ്റൊരു വാടകവീടും ഏർപ്പാടാക്കി നൽകി. ബാലന്‍റെ കഥയറിഞ്ഞെത്തിയ ഗുരു നാരായണ സേവാനികേതൻ പ്രവർത്തകൻ രാജേന്ദ്രപ്രസാദി ന്‍റെ സഹായമായിരുന്നു പിന്നീടുള്ള ഉൗർജം. ആഹാരവും മറ്റ് ദൈനംദിന ചെലവുകളും നൽകി സേവാനികേതൻ ബാലന്‍റെ ബന്ധുക്കളായി. സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാമെന്ന് കഴിഞ്ഞദിവസമാണ് ഡോ. ജയകുമാർ അറിയിച്ചത്.
രോഗം ഭേദമായതിലുള്ള സന്തോഷത്തേക്കാളേറെ എല്ലാവ രേയും പിരിയേണ്ടി വരുന്നതിലുള്ള സങ്കടമായിരുന്നു ഉള്ളു നിറയെ. നാട്ടിൽ നിന്ന് സഹോദരിയും ഭർത്താവും എത്തിയെ ങ്കിലും വാഹനം വിളിച്ച് പോകാനുള്ള സാന്പത്തിക മായിരുന്നു പിന്നീടുള്ളപ്രതിസന്ധി. ഭാര്യ മിനിക്കൊപ്പം രാവിലെ ഒന്പതോടെ യാത്ര പറയാനൊരുങ്ങുന്പോൾ ആശുപത്രി മുറ്റത്ത് ഡോ. ജയകുമാറിന്‍റെ കാർ തയ്യാറായിട്ടുണ്ടായിരുന്നു. കൂട്ടിന് സ്റ്റാഫ് നഴ്സ് സുജേഷും.
ഡോക്ടറുടെ കരംകവർ ന്ന് നന്ദി പറയുന്പോൾ ബാലന്‍റെ മാത്രമല്ല മിനിയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. “നിങ്ങളെല്ലാം ദൈവത്തേപ്പോലെയാണ്. ഒരിക്കലും മറക്കില്ല’’- സന്തോഷക്കണ്ണീർ പൊഴിച്ചുകൊണ്ട് ബാലൻ പറഞ്ഞു.
‘ചെക്കപ്പിന് അടുത്തവർഷം വരണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അടുത്തുള്ള ആശുപ ത്രിയിൽ കാണിച്ചാൽ. മതി. പേടിക്കാനൊന്നുമില്ല’’-നിറചിരിയോടെയുള്ള ഡോ.ജയ കുമാറിന്‍റെ മറുപടി ഇങ്ങനെയും!