അഫ്ഗാനില് താലിബാന്റെ കിരാത ഭരണകൂടം പെണ്കുട്ടികള്ക്ക് സര്വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്ന വിവരം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
നിരവധി മിടുക്കരായ പെണ്കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇരുളടഞ്ഞത്.’ഇനി എന്തു ചെയ്യും എന്നറിയില്ല, എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് ഞാന്. അതില്കൂടുതല് ഇവിടെ സ്ത്രീകള്ക്കൊന്നും ചെയ്യാനില്ല’ അഫ്ഗാനിസ്ഥാനില് നിന്നുള്ള ഒരു വിദ്യാര്ഥിനിയുടേതാണ് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ ഈ കുറിപ്പ്.
മാധ്യമ വിദ്യാര്ഥിനിയും എഴുത്തുകാരിയും 70 ആണ്കുട്ടികളുള്ള ക്ലാസില് ഒന്നാംറാങ്കുകാരിയും ആയിരുന്ന വിദ്യാര്ഥിനിയാണ് എത്തുംപിടിയുമില്ലാത്ത ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ സ്ക്രീന്ഷോട്ടുകള് ഇപ്പോള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്കുട്ടികളുടെയും ജീവിതം കൂടുതല് ദുസ്സഹമാണെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്.
സോഷ്യല് മീഡിയയിലൂടെയും മറ്റും സ്ത്രീകള് അനുഭവിക്കുന്ന പ്രശ്നങ്ങള് തുറന്നുപറയുകയാണ് പലരും. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്കുട്ടിയുടെ മാത്രം അവസ്ഥയല്ല.
എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ് എന്നും വിദ്യാര്ഥിനി കുറിപ്പില് പറയുന്നു.