ഹൃദ്രോഗത്തെ നമ്പര് 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള് അനുസരിച്ച് ഏകദേശം 18ദശലക്ഷത്തിലേറെ ജീവന് ഹൃദ്രോഗം മൂലം വര്ഷംതോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല് ഇതില് 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രധാനമാണ്.
· പുകവലി ഉപേക്ഷിക്കുക
· ആരോഗ്യകരമായ
ഭക്ഷണ രീതി
· കൃത്യമായ
വ്യായാമം
· മാനസിക സമ്മര്ദം കുറയ്ക്കാനായി യോഗ, ധ്യാനം, വിനോദം
എന്നിവയില് ഏര്പ്പെടുക.
ആരോഗ്യകരമായ ഭക്ഷണരീതി
– പച്ചക്കറി, പഴങ്ങള് എന്നിവ ധാരാളമായി
കഴിക്കുക.
– ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം
കുറയ്ക്കുക.
– വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ദിവസത്തില് 30 – 40 മിനിട്ട്; ആഴ്ചയില് 5 ദിവസമെങ്കിലും വ്യായാമത്തിലേര്പ്പെടുക. അത് ഓട്ടമോ നടത്തമോ കളികളോ ആവട്ടെ. മാനസിക സംഘര്ഷം കുറയ്ക്കുന്നതിനായി മനസിന് സന്തോഷം തരുന്ന കാര്യത്തില് ദിവസത്തില് കുറച്ച് സമയമെങ്കിലും ഏര്പ്പെടുക. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, അമിത കൊളസ്ട്രോള് എന്നിവ ആഹാരക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം ഡോക്ടറുടെ നിര്ദേശാനുസരണം മരുന്നുകള് ഉപയോഗിച്ചും നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാല്
നെഞ്ചുവേദന അനുഭവപ്പെട്ടാല് പരിശോധനകള്ക്ക് വിധേയനാവുക. പെട്ടെന്നുണ്ടായ കടുത്ത നെഞ്ചുവേദനയ്ക്ക് ഇസിജിയിലെ വ്യതിയാനങ്ങള്ക്കനുസരിച്ച് ചിലപ്പോള് അടിയന്തരമായി ആന്ജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കാം. അല്ലാത്തപക്ഷം ട്രോപോനിന് എന്ന രക്ത പരിശോധന ആദ്യഘട്ടത്തിലും ആവശ്യമെങ്കില് ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്ഡിയോഗ്രാഫി, ആന്ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗനിര്ണയം നടത്താനാവും.
ആധുനിക ചികിത്സ
മരുന്നുകള് കൂടാതെ ചിലര്ക്ക് ആന്ജിയോപ്ലാസ്റ്റി, ബൈപാസ് സര്ജറി എന്നിവയും ആവശ്യം വന്നേക്കാം. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും പുരോഗമിക്കുന്നതനുസരിച്ച് അതിനൂതന ചികിത്സാരീതികള് ഇപ്പോള് ലഭ്യമാണ്. അതായത് ശസ്ത്രക്രിയ കൂടാതെ വാല്വ് മാറ്റി വയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര് വയ്ക്കുന്നത് (Leadless Pacemaker) തുടങ്ങിയവ ഇവയില് ചിലതാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാള് ഏറ്റവും ഉചിതവും ഉത്തമവും.