ഫിലിപ്പീന്‍സിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജനാല്‍ എന്ന യുവാവ് ഉച്ചഭക്ഷണം കഴിക്കാനായാണ് ആ മുന്തിയ ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ അയാള്‍ ഒരു അസാധാരണ കാഴ്ച കണ്ടു.
ഒരു അച്ഛനും രണ്ടു പെണ്‍മക്കളും അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. പഴകിയ വസ്ത്രങ്ങള്‍ ധരിച്ച സാമ്പത്തിക ശേഷി കുറഞ്ഞവരായി തോന്നുന്ന അവര്‍ എങ്ങനെ ഇവിടെയെത്തി എന്നായി ജനാലിന്റെ പിന്നീടുള്ള ചിന്ത.
അയാള്‍ അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ അച്ഛന്‍ തന്റെ മക്കള്‍ക്ക് വിളമ്പിക്കൊടുക്കുന്നതല്ലാതെ ഒരുതരിപോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല.
മക്കള്‍ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്‍പ്പം ആര്‍ത്തിയോടെയും ഭക്ഷണം കഴിക്കുന്നു. ഇനിയെന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാനോ എന്ന് മക്കളോട് അയാള്‍ ഇടക്കിടയ്ക്ക് ചോദിക്കുന്നുണ്ട്.
അതുകൂടാതെ അയാള്‍ ഇടയ്ക്കിടക്ക് തന്റെ കയ്യിലെ ചില്ലറ തുട്ടുകള്‍ എണ്ണി നോക്കുന്നുമുണ്ട്. ജനാല്‍ അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്തു അതിനുശഷം അയാള്‍ ആ അച്ഛനോട് പോയി സൗഹൃദം പങ്കുവച്ചു. ആ അച്ഛന്‍ തന്റെ കഥ അയാളോടായി പറഞ്ഞു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്‌ട്രോക്ക് വന്ന് അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നുപോയി. അതോടെ അയാള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാതെയായി ആ കുടുംബം പട്ടിണിയിലുമായി അതോടെ ഭാര്യാ അയാളെയും രണ്ട് പെണ്‍കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെപോയി.
അയാള്‍ കുറച്ചു പൈസ കടം മേടിച്ച് ഒരു ചെറിയ കട തുടങ്ങി. എന്നാല്‍ അവിടുന്നു കിട്ടുന്ന വരുമാനം ആഹാരത്തിനുപോലും തികയുന്നുണ്ടായിരുന്നില്ല. ബ്രെഡ് ആയിരുന്നു അവരുടെ സ്ഥിര ഭക്ഷണം അയാള്‍ വരുമാനത്തില്‍ നിന്ന് ഒരു ചെറിയ തുക എന്നും മാറ്റിവച്ചിരുന്നു.
അങ്ങനെ മാറ്റിവച്ച ആ തുക കൊണ്ടാണ് തന്റെ മക്കളുടെ ആഗ്രഹം നിറവേറ്റാന്‍ അയാള്‍ ആ ഹോട്ടലിലേക്ക് എത്തിയത്. അയാളുടെ കഥ കേട്ട ജനാലിന് അന്നത്തെ ദിവസം ഉറങ്ങാനായില്ല.
ജനാല്‍ താന്‍ എടുത്ത ഫോട്ടോയും അവരുടെ കഥയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒന്നും ചെയ്യാതെയിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലും ചെയ്യുന്നതെന്ന് ആ യുവാവിന് തോന്നി.
ജനാല്‍ പാക്കുവെച്ച ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു പലരും ആ കുടുംബത്തെ സഹായിക്കാനെത്തി. ഒരു കമ്പനി അയാള്‍ക്ക് ഒരു ചെറിയ പലചരക്കു കട ഇട്ടുകൊടുത്തു. മക്കളുടെ പഠന ചിലവുകള്‍ ഒരു സംഘടന ഏറ്റെടുത്തു. സര്‍ക്കാര്‍ അയാള്‍ക്ക് വീട് വച്ചുകൊടുത്തു.
എന്നാല്‍ തനിക്ക് ഇതെല്ലം സാധ്യമാക്കിത്തന്ന ആ അപരിചിതനായ സുഹൃത്തിനെ അയാള്‍ മറന്നില്ല. അയാള്‍ ജനാലിനെ തേടി കണ്ടുപിടിച്ചു അയാളോട് നന്ദി പറഞ്ഞു. അവര്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.