മനുഷ്യരോട് ഏറ്റവുമധികം സ്‌നേഹമുള്ള ജീവി ഏതെന്നതിന് നായ എന്ന ഒരുത്തരമേ ഉണ്ടാവൂ. ആദിമകാലം മുതല്‍ തന്നെ നായ മനുഷ്യന്റെ സന്തത സഹചാരിയാണ്.
ഒരുപക്ഷെ അ മനുഷ്യനേക്കാള്‍ മനുഷ്യനെ മനസിലാക്കുന്നത് നായകളാണെന്ന് വേണമെങ്കില്‍ പറയാം. ഈ ഹൃദയബന്ധത്തെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്.
മനുഷ്യനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശുപത്രി കിടക്കയില്‍ ജീവനുവേണ്ടി മല്ലിടുന്ന യജമാനനെ കാണാനെത്തിയ ഒരു നായ തന്റെ യജമാനനെ യാത്രയയക്കുന്ന ദൃശ്യം ആരുടെയും കണ്ണ് നനയിക്കുന്നതാണ്.
റയാന്‍ ജെസ്സന്‍ എന്ന ആ യുവാവിന് ഏഴു വര്‍ഷം മുമ്പാണ് വീടിനടുത്തുള്ള സെമിത്തേരിയില്‍ നിന്നും ഒരു നായ കുഞ്ഞിനെ ലഭിക്കുന്നത് അസുഖം ബാധിച്ച് ശരീരത്തില്‍ മുഴുവന്‍ മുറിവ് പറ്റിയ നയകുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അയാള്‍ വീട്ടില്‍ കൊണ്ടുവന്നു.
വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അയാള്‍ അതിനെ ചികില്‍സിച്ച് ഭേദമാക്കി. അതിനെ മോളി എന്നയാള്‍ പേരുമിട്ടു പിന്നെ അവിടെ നിന്ന് അങ്ങോട്ട് റയാനും മോളിയും പിരിഞ്ഞിട്ടില്ല ഭക്ഷണവും താമസവും അത്രയുമെല്ലാം അവര്‍ ഒന്നിച്ചായിരുന്നു അങ്ങനെയിരിയ്‌ക്കേ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന മൂര്‍ച്ഛിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു റയാന്‍.
മൈഗ്രൈന്‍ ആണെന്ന് കരുതി വകവയ്ക്കാതെ ആ തലവേദന പക്ഷെ ബ്രെയിന്‍ ഹീമോര്‍ജ് എന്ന വലിയ രോഗത്തിന്റെ ലക്ഷണമായിരുന്നു ഡോക്ടര്‍മാര്‍ ഉടനടി ചികിത്സ ആരംഭിച്ചെങ്കിലും വൈകിപോയിരുന്നു.
അങ്ങനെ അവസാനമായി റയാനെ കാണാന്‍ മോളി എത്തി ആശുപത്രി കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്ന തന്റെ യജമാനനെ മോളി രണ്ടുമൂന്ന് തവണ മണത്തു നോക്കുകയും ശേഷം അവിടുന്ന് പോകുകയും ചെയ്തു.
എന്നാല്‍ പിന്നീട് അങ്ങോട്ട് മോളി ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല ഒടുവില്‍ റയാന്‍ മരിച്ചതിന്റെ ഏഴാം നാള്‍ മോളിയും ഈ ലോകം വീട്ടുപോയി ഒരുപക്ഷെ തന്റെ പ്രിയപ്പെട്ട മോളിയെയും റയാന്‍ കൊണ്ടുപോയതാകാം അവര്‍ ഇപ്പോള്‍ വേറെ ലോകത്ത് ഒന്നിച്ചു ജീവിക്കുന്നുണ്ടാകാം.