സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും ന​മ്മു​ടെ കേ​ര​ള​ത്തി​ൽ പോ​ലും പ്രത്യേക പദ്ധതികൾ കുറവാണ്.
ശ​രീ​ര​ഘ​ട​ന​യി​ലും ശ​രീ​ര​ത്തി​ന​ക​ത്തെ ജൈ​വ​രാ​സ പ്ര​ക്രി​യ​ക​ളി​ലും പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് പ​ല വ്യ​ത്യാ​സ​ങ്ങ​ളും സ്ത്രീ​ക​ളി​ലു​ണ്ട്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ൽ ഈ ​വ്യ​ത്യാ​സം സ്വാ​ധീ​നം ചെ​ലു​ത്താ​റു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ചി​ല രോ​ഗ​ങ്ങ​ളെക്കു​റി​ച്ച്…

ഹൃ​ദ്രോ​ഗം

സ്ത്രീ​ക​ളി​ൽ കു​റേ​യേ​റെ പേ​രി​ൽ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് ഹൃ​ദ്രോ​ഗം. ഹൃ​ദ്രോ​ഗ​ത്തി​ൽ പ്ര​ക​ട​മാ​കു​ന്ന പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ നെ​ഞ്ചുവേ​ദ​ന, ശ്വാ​സോ​ച്ഛ്വാ​സ​ത്തി​നു പ്ര​യാ​സം, കൈ​ക​ളി​ൽ ത​ള​ർ​ച്ച എ​ന്നി​വ​യാ​ണ്.

ചി​ല​രി​ൽ മ​നം​പു​ര​ട്ട​ലും ഛർ​ദി​യും കൂ​ടി കാ​ണു​ന്ന​താ​ണ്. സ്ത്രീ​ക​ളി​ൽ പ​ല​പ്പോ​ഴും ഹൃ​ദ്രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ‘ഗ്യാ​സ്‌’ ആ​യി തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്.

ആ​ർ​ത്ത​വവി​രാ​മശേ​ഷം സ്ത്രീ​ക​ളി​ൽ ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യു​ടെ നി​ല ഉ​യ​രു​ന്ന​തി​നും സ്ത്രൈ​ണ ഹോ​ർ​മോ​ൺ ആ​യ ഈ​സ്ട്ര​ജ​ന്‍റെ നി​ല താ​ഴാ​നുമു​ള്ള സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

ഉ​ത്ക​ണ്ഠ, ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം എ​ന്നി​വ അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​യ​ണം. ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം തീ​രെ കു​റ​ഞ്ഞ അ​ള​വി​ലാ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും ബേ​ക്ക​റി​ വിഭവ ങ്ങളും കോ​ളാ പാ​നീ​യ​ങ്ങ​ളും ഉ​ണ​ക്ക മീ​നും ഒ​ഴി​വാ​ക്കു​ന്നതും ന​ല്ല​താ​ണ്. പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ക​യും വേ​ണം.

പ​ക്ഷാ​ഘാ​തം

ഒരു വർഷം, പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് അ​ധി​ക​മാ​യി പ​ക്ഷാ​ഘാ​തം സം​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം അ​ര ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ലാ​ണ്. പ്ര​ധാ​ന​മാ​യി ര​ണ്ട് കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് പ​ക്ഷാ​ഘാ​തം സം​ഭ​വി​ക്കാ​റു​ള്ള​ത്.

ത​ല​ച്ചോ​റി​ലെ ധ​മ​നി​ക​ൾ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന​താ​ണ് ഒ​രു കാ​ര​ണം. ധ​മ​നി​ക​ളി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ് വേ​റെ കാ​ര​ണം.​ ഈ കാ​ര​ണ​ങ്ങ​ളു​ടെ ഗൗ​ര​വം അ​നു​സ​രി​ച്ചാവും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളുടെ ഗൗ​ര​വ​വും.

പ​ക്ഷാ​ഘാ​ത​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളാ​യി പ​ല​രി​ലും സം​സാ​രി​ക്കാ​നു​ള്ള പ്ര​യാ​സ​വും കൈ​വി​ര​ലു​ക​ളി​ലും കാ​ൽ​വി​ര​ലു​ക​ളി​ലും മ​ര​വി​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്.

ഗ​ർ​ഭ​കാ​ല​ത്ത് ചി​ല സ്ത്രീ​ക​ളി​ൽ പ​ക്ഷാ​ഘാ​തം സം​ഭ​വി​ക്കാ​റു​ണ്ട്. ഇ​വി​ടെ പ്ര​ശ്നം ഉ​ണ്ടാ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദമാ​യി​രി​ക്കും. ത​ല​ച്ചോ​റി​ലെ ധ​മ​നി​ക​ളി​ൽ ര​ക്ത​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന​തുമൂല​വും പ​ക്ഷാ​ഘാ​തം സം​ഭ​വി​ക്കും. പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളായി ഹൃ​ദ്രോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​തു ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

 

Related posts

Leave a Comment