ചെങ്ങന്നൂർ: ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ഉപരിപഠനത്തിനായി പോയ കാരയ്ക്കാട് സ്വദേശിയായ യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കാരയ്ക്കാട് കോമളത്ത് അജയൻ -മിനി ദമ്പതികളുടെ മകൾ അർച്ചന(28)യാണ് മരണമടഞ്ഞത്.
അമൃത ആശുപത്രിയിൽനിന്നു ഡോക്ടർ ഓഫ് ഫാർമസിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ആറുമാസം മുൻപാണ് അർച്ചന ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്.
ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നരവയസുള്ള മകൾ ഉണ്ട്. അർച്ചനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.