ഡെറാഡൂൺ: രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം അമ്മ ആശുപത്രിക്കു ദാനം ചെയ്തു. ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അപൂർവ ദാനം നടന്നത്. കുഞ്ഞിന്റെ പേര് സരസ്വതി എന്നാണെന്നു റിപ്പോര്ട്ടുകള് പറയുന്നു. സിസേറിയനിലൂടെയായിരുന്നു പെൺകുഞ്ഞിന്റെ ജനനം.
ഹൃദയ സംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവില് പ്രവേശിച്ചെങ്കിലും വൈകാതെ കുട്ടി മരണത്തിനു കീഴടങ്ങി. മൃതദേഹം പഠനത്തിനായി ദാനം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ അഭ്യർഥന അമ്മ ഉൾപ്പെടെ കുടുംബം അംഗീകരിച്ചതോടെ മൃതദേഹം മെഡിക്കൽ കോളജ് ഏറ്റെടുത്തു. കുട്ടിയുടെ ഓർമയ്ക്കായി ആശുപത്രി അധികൃതർ മാതാപിതാക്കള്ക്കു ഒരു വൃക്ഷത്തൈ നല്കി.