ഹൃദയാരോഗ്യവും ആയുർവേദവും

sthree_2017june15bb2

ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും ചവർപ്പും കയ്പും കൂടുതലുമുള്ള ഭക്ഷണം അധികമായി കഴിക്കുന്നവർ, കഠിനാദ്ധ്വാനം ചെയ്യുന്നവർ, നെഞ്ചിൽ ചതവ് പറ്റിയവർ, അമിത ഭക്ഷണം ഉപയോഗിക്കുന്നവർ, മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ, മലമൂത്രാദികളെ വളരെയധികം സമയം തടഞ്ഞു നിർത്തുന്നവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവർക്ക് ഹൃദ്രോഗം കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആയുർവേദം പ്രതിപാദിക്കുന്നു.

ഹൃദയത്തെ കാക്കാം

ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ദൈനംദിനം ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് അതിൽ പ്രധാനം.

ആയുർവേദതത്വമനുസരിച്ച് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഹൃദയത്തിന് ആവശ്യമായ പരിപോഷണം നൽകുന്നതിൽ ശ്രദ്ധിക്കണം. ഹൃദയം എന്നു പറയുന്ന അവയവം കേവലം രക്തം പന്പു ചെയ്യുന്നതിനുള്ള ഒരു ഉപകരണം മാത്രമായല്ല പ്രവർത്തിക്കുന്നത്. മറിച്ച് ഓരോ വ്യക്തിക്കും ഉണ്ടാകുന്ന സുഖദുഃഖങ്ങൾ, വൈകാരിക സമ്മർദങ്ങൾ എന്നിവയെ നിയന്ത്രിച്ചു നിർത്തുന്ന ഒരുഘടകം കൂടിയാണിത്. അതുകൊണ്ട് തന്നെ മാനസികമോ, വൈകാരികമോ ആയ സമ്മർദ്ദങ്ങൾ ഹൃദയത്തിെൻറ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ഇവയൊക്കെ രക്തസമ്മർദ്ദം ഉയർത്താനും, ഹൃദയധമനികളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും കാരണമാകും.

അമിതമായ സമ്മർദ്ദം അനുഭവിക്കുന്ന ഒരു വ്യക്തി ഹൃദയത്തെ വൈകാരികമായി നല്ലനിലയിൽ നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അവിടെയാണ് ഓജസ് എന്ന് ആയുർവേദം വിശേഷിപ്പിക്കുന്നതും ജീവിതത്തെ നല്ലനിലയിൽ കൊണ്ടുപോകുന്നതുമായ ഓജസ് ഘടകത്തിെൻറ പ്രധാന്യം. നമ്മൾ കഴിക്കുന്ന ആഹാരത്തിെൻറ പചനത്തിൽ നിന്നും ഉണ്ടാകുന്നതും, ശരീരത്തിെൻറയും, മനസിെൻറയും എല്ലാ പ്രവൃത്തികളെയും നിയന്ത്രിച്ച് ആരോഗ്യവും ദീർഘായുസും തരുന്നത്. ഒരു വ്യക്തിയുടെ ഉൾക്കരുത്തും, ശുഭചിന്തകളും എല്ലാം തന്നെ ഓജസിനെ വർധിപ്പിക്കാൻ സഹായിക്കുന്നു.

ഇഷ്ടപ്പെ സംഗീതം കേൾക്കൽ, പ്രകൃതി സൗന്ദര്യം ആസ്വദിക്കൽ, ശരീരത്തിൽ എണ്ണ പുരി കുളിക്കൽ, ഹെർബൽ ടീ എന്നിവയെല്ലാം ശരീരത്തിനും മനസിനും സന്തോഷത്തെ പ്രദാനം ചെയ്യുന്നവയാണ്.

ശരിയായ ആഹാര ക്രമീകരണം

ഹൃദയത്തിെൻറ ആരോഗ്യത്തിനു ഹിതകരമായ രീതിയിലുള്ള ആഹാരക്രമം പാലിക്കണം. സ്ഥിരമായി പുറമെ നിന്നും ആഹാരം കഴിക്കുന്നവരും ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നവരും സാവധാനത്തിൽ ഇതു ശീലിച്ചെടുക്കണം. നിത്യേന പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക. മുളകും മസാലയും ഉപയോഗിക്കുന്പോൾ കുരുമുളകും ആൻറി ഓക്സിഡൻറുകളുടെ കലവറയായ മഞ്ഞളും ഉപയോഗിക്കുക. സംസ്കരിച്ച ആഹാരങ്ങൾക്കു പകരം അപ്പപ്പോൾ ഉണ്ടാക്കുന്ന ആഹാരങ്ങൾ ശീലിക്കുക. തണുത്തതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾക്കു പകരം ചെറു ചൂടുള്ളതും അപ്പോൾ പാകപ്പെടുത്തിയതുമായ ആഹാരം ഉപയോഗിക്കുക. ദഹിക്കാൻ കാലതാമസം ഉണ്ടാകുന്ന ആഹാരങ്ങൾക്കു പകരം ലഘുവായ ആഹാരങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം ഹൃദയാരോഗ്യത്തിന് ഗുണപ്രദമാണ്. ഇത്തരത്തിലുള്ള ഭക്ഷണക്രമങ്ങൾ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ ഉണ്ടാക്കുന്നതിനെയും, അതുമൂലം രക്തധമനികളുടെ ഉൾഭാഗം കട്ടിയാകുന്നതിനെയും തടയാൻ സഹായിക്കുന്നു.

എങ്ങനെ ഭക്ഷണം കഴിക്കാം

നാം എന്ത് ആഹാരം കഴിക്കുന്നു എന്നതു പോലെ തന്നെ പ്രാധാന്യം ഏറിയതാണ് എങ്ങനെ ആഹാരം കഴിക്കുന്നു എന്നതും. മിതമായി ആഹാരം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ആഹാരംകഴിക്കുന്പോൾ അവരവരുടെ ഉദരത്തിെൻറ പകുതിഭാഗം ആഹാരം കൊണ്ടും, കാൽഭാഗം വെള്ളം കൊണ്ടും നിറയ്ക്കണം എന്നും ബാക്കി വരുന്ന കാൽഭാഗം വായുവിെൻറ സുഗമമായ സഞ്ചാരത്തിനായി ഒഴിവാക്കിയിടണം എന്നും ആയുർവേദ ശാസ്ത്രം അനുശാസിക്കുന്നു. ഒരിക്കലും ആഹാരകാലങ്ങൾ ഒഴിവാക്കാൻ പാടില്ല. നിത്യവും മൂന്നു പ്രാവശ്യം ആഹാരം കഴിച്ചിരിക്കണം. എങ്കിൽ മാത്രമേ ശരിയായ രീതിയിലുള്ള ദഹനപ്രക്രിയ ശരീരത്തിൽ നടക്കുകയുള്ളു. ശരിയായ രീതിയിൽ ദഹനപ്രക്രിയ നടക്കുന്നില്ലാത്തവരിൽ ഇഞ്ചി, അൽപം ഉപ്പ്, നാരങ്ങാനീര്, മോര് എന്നിവ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താനായി ഉപയോഗിക്കാം.

രാത്രിയിലെ ആഹാരം ഒരിക്കലും അധികം വൈകിയോ, വളരെ കട്ടിയുള്ളതോ അളവിൽ കൂടുതലോ ആകരുത്. പകൽ സമയങ്ങളിൽ ചെറു ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കണം. നാരിെൻറ അംശവും ആൻറീഓക്സിഡൻറുകളും കൂടുതൽ അടങ്ങിയിരിക്കുന്ന ലഘുവായ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്. മയക്കുമരുന്നുകൾ, മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക. രാത്രി 10 മണിക്കു മുൻപായി ഉറങ്ങാൻ കിടക്കുക. ഇവയെല്ലാം ശരീരത്തിലുള്ള മാലിന്യങ്ങളെ യഥാസമയം പുറംതള്ളാൻ സഹായിക്കും.

വ്യായാമം

ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ കഠിന വ്യായാമം ചെയ്യുന്നതിനു പകരം നിത്യവും വ്യായാമം ചെയ്യുന്നതാണ് ഉത്തമം. വ്യായാമം ചെയ്യുന്പോൾ അവരവരുടെ ശരീരബലത്തിെൻറ പകുതി ബലത്തിനു തുല്യമായ വ്യായാമം നിത്യേന ചെയ്യണം എന്നത് ആയുർവേദ ശാസ്ത്രം പ്രത്യേകമായി പറയാറുണ്ട്. അങ്ങനെ ചെയ്യുന്നത് ശരീരത്തിലെ പേശികൾക്ക് ക്ഷതമുണ്ടാക്കാതെ ശരിയായ രീതിയിലുള്ള രക്തചംക്രമണത്തെയും ദഹനത്തെയും വർധിപ്പിക്കുന്നതും ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതുമാണ്. നിത്യേനയുള്ള നടത്തം എല്ലാവർക്കും ഉത്തമമായ ഒരു വ്യായാമമാണ്. അതിരാവിലെ അരമണിക്കൂർ സമയം നടക്കുന്നതാണ് എല്ലാവർക്കും സാധിക്കുന്ന ഒരു വ്യായാമ മുറ.

ഉറക്കം

ഹൃദയത്തിെൻറ ആരോഗ്യത്തിന് ഹാനികരമായ അമിത രക്തസമ്മർദ്ദം, വിഷാദരോഗങ്ങൾ, മറ്റു ഘടകങ്ങൾ എന്നിവയെല്ലാം കാരണം ഉറക്കം കുറവ് ആണെന്നാണ് കണ്ടെത്തലുകൾ. ആരോഗ്യകാര്യങ്ങളിൽ ആയുർവേദം ആഹാരത്തെപ്പോലെ തന്നെ തുല്യപ്രാധാന്യം ഉറക്കത്തിനു കൽപിച്ചിരിക്കുന്നു. ഉറക്കം ഹൃദയത്തിനും തലച്ചോറിനും വിശ്രമത്തെയും ശാന്തതയെയും പ്രാധാന്യം ചെയ്യുന്നു. ഉറക്കത്തിന് തടസം ഉണ്ടാകാതെയിരിക്കുന്നതിനായി കിടപ്പറയിൽ ടെലിവിഷൻ, കംപ്യൂട്ടർ, ജോലി സംബന്ധമായ മറ്റ് ഉപകരണങ്ങൾ എന്നിവയൊന്നും ഉപയോഗിക്കാതിരിക്കുക. താപനില നിയന്ത്രിച്ചു നിർത്തുന്നതും, വളരെ സൗകര്യപ്രദമായ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നന്നായിരിക്കും. നേരത്തെ ഉറങ്ങുന്നതും, നേരത്തെ എഴുന്നേൽക്കുന്നതും ദിവസം മുഴുവൻ ഉേ·ഷത്തെ പ്രദാനം ചെയ്യാൻ സഹായകമാണ്.

ആയുർവേദ തത്വമനുസരിച്ച് ഹൃദയം പ്രാണെൻറ ഇരിപ്പിടമാണ്. മാനസികവും, ശാരീരികവുമായ അമിത സമ്മർദ്ദങ്ങൾ ഹൃദയത്തിന് ദോഷത്തെ ഉണ്ടാക്കുന്പോൾ അതു പ്രാണനേയും ബാധിക്കും എന്ന് ആയുർവേദം കണക്കാക്കുന്നു.

ക·ദം, അമുക്കുരം, അഭ്രകം, നീർമരുത്, സർപ്പഗന്ധി മുതലായവയെല്ലാം മാനസികവും, ശാരീരികവുമായ സർദ്ദങ്ങളെ അകറ്റുന്നതിന് ഉപയോഗിക്കാവുന്ന ഉത്തമമായ ഒൗഷധ ദ്രവ്യങ്ങളാണ് എന്നും ഇവയുടെ പാർശ്വഫലങ്ങൾ തീരേ കുറവാണെന്നും ആയുർവേദ ശാസ്ത്രം സമർത്ഥിക്കുന്നു.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി, (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം

Related posts