ദേശീയതലത്തില്‍ ബിജെപി മികച്ച പ്രകടനം നടത്തുമ്പോഴും കേരളത്തില്‍ സ്ഥിതി വ്യത്യസ്തം. തിരുവനന്തപുരത്തും പത്തനംത്തിട്ടയിലും ബിജെപി ജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഈ രണ്ടു മണ്ഡലങ്ങളിലും ഇരുവരും തുടക്കം മുതല്‍ പിന്നിലാണ്. പത്തനംത്തിട്ടയില്‍ സുരേന്ദ്രന് മുന്നാംസ്ഥാനത്തേക്കും ഇടയ്ക്കുപോയി.
കാസര്‍ഗോഡ് ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളില്‍ പോലും അവര്‍ പിന്നിലായി. യുഡിഎഫ് തരംഗമെന്ന് വിശേഷിക്കാമെങ്കിലും ഇവിടങ്ങളില്‍ വോട്ടുചോര്‍ന്നത് പൊട്ടിത്തെറിക്ക് കാരണമാകും. ആലപ്പുഴയില്‍ കെ.എസ്. രാധാകൃഷ്ണന് ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ തൃശൂരിലും വോട്ടു വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി.
കുമ്മനം തിരുവനന്തപുരത്ത് തോല്‍ക്കുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായി.