ഐഎസ്എല്‍ സീസണ് അഞ്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോംമത്സരത്തിനാണ് വെള്ളിയാഴ്ച കൊച്ചി നെഹ്റു സ്റ്റേഡിയം സാക്ഷ്യംവഹിക്കുക. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിക്കതും വിറ്റുപോകുകയും ചെയ്തു. മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കേ അത്ര സുഖകരമല്ലാത്ത വാര്‍ത്ത വരുന്നുണ്ട്.
മത്സരത്തിനിടെ പ്രതിഷേധം ഉയര്‍ത്താന്‍ ഒരുകൂട്ടം ആളുകള്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയയിലൂടെ സേവ് ശബരിമല എന്ന പേരില്‍ ഒരുകൂട്ടായ്മ വലിയതോതില്‍ പ്രചാരണം നടത്തുന്നുണ്ട്. തങ്ങളുടെ പ്രതിഷേധം ലോകത്തെ മുഴുവന്‍ അറിയിക്കാനുള്ള മാര്‍ഗമായി ഇതിനെ കാണണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.
അതേസമയം മത്സരത്തില്‍ രാഷ്ട്രീയ ജാതീയ പ്രശ്നങ്ങളെ ഉയര്‍ത്തി കാണിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് ഫ്ളക്സിനും ബാനറിനും നിയന്ത്രണമുള്ളതിനാല്‍ കറുത്ത ഡ്രസിലുള്ള പ്രതിഷേധത്തിന് മാത്രമേ സാധ്യത കാണുന്നുള്ളു. അതേസമയം പോലീസും ശക്തമായ ജാഗ്രതയിലാണ്.