ന്യൂഡൽഹി: വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയ നടപടി ടീമിൽ ഭിന്നതയുണ്ടാക്കില്ലെന്നു പ്രതീക്ഷിക്കാമെന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്.
ഈ തീരുമാനം ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണു തോന്നുന്നു. അടുത്ത പര്യടനത്തിനായി പുറപ്പെടുന്പോൾ ഈ കളിക്കാരുടെ പേരിൽ ഡ്രസിംഗ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
അഞ്ചു വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിംഗ്, ബൗളിംഗ് കരുത്ത് ഇന്ത്യക്കുണ്ട് – ബ്രാഡ് ഹോഗ് പറഞ്ഞു.