ആണുടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള മാറ്റത്തിന്റെ കാലത്ത് തനിക്ക് കരുത്തായി നിന്ന സുഹൃത്തിനെക്കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് ഹെയ്ദി സാദിയ.
തന്നിലെ വൈവിധ്യത്തെ ചോദ്യം ചെയ്തിരുന്നവര്‍ക്കുള്ള മറുപടി കൊടുത്തിരുന്നത് വൈഷ്ണവെന്ന തന്റെ പ്രിയകൂട്ടുകാരനായിരുന്നുവെന്ന് ഹെയ്ദികുറിക്കുന്നു.
പത്തു വര്‍ഷത്തിനിപ്പുറം തങ്ങള്‍ കണ്ട് മുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍, പക്ഷെ മാറാതെ നിലനില്‍ക്കുന്നത് തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണെന്നും ഹെയ്ദി കുറിച്ചു.
ഹെയ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,…
‘മാറ്റം’
കാലങ്ങള്‍ പോകെ പലതും മാറും എന്നത് ഒരു വാസ്തവമാണ്. 2012 ല്‍ പതിനഞ്ച് വയസുള്ള കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍.
പത്തു വര്‍ഷം പിന്നിട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ എത്തി നില്കുമ്പോള് ഇരുവര്‍ക്കും പല മാറ്റങ്ങള്‍ പക്ഷെ മാറാത്തതായി ഒന്ന് മാത്രം. ‘ കരുതല്‍ ‘.
ഞങ്ങള്‍ പഠിച്ചത് മലപ്പുറത്തെ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ്. സ്കൂള്‍ പഠന കാലത്ത് കാര്യപ്പെട്ട വിവേചനവും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വരാത്തത് കൊണ്ടാകാം എന്തോ ഞാന്‍ എന്റെ ബാല്യത്തില്‍ ഒരുപാട് സന്തോഷവതിയായിരുന്നു.
കുട്ടികാലത്തു എന്നെ സന്തോഷിപ്പിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന വൈഷ്ണവ്.
അന്ന് എന്നിലെ വൈവിദ്ധ്യത്തെ ചോദ്യം ചെയ്തിരുന്നവര്‍ക്കുള്ള മറുപടി കൊടുത്തിരുന്നത് അവനായിരുന്നു. എന്നെ ആക്രമിച്ചു കഴിവ് തെളിയിക്കാന്‍ ശ്രമിച്ചിരുന്ന ഒരുപറ്റം ആണ്‍കുട്ടികളുടെ അത്തരത്തിലുള്ള മോഹങ്ങളെ അവന് മുളയിലെ നുള്ളിയിരുന്നു.
എന്തോ എന്നെ പഠിപ്പിച്ചിരുന്ന 99% അധ്യാപകരും ടോക്സിക് ആയിരുന്നില്ല. വൈഷ്ണവിന്റെ അമ്മയും അധ്യാപികയായിരുന്നു.
അന്ന് വളരെ സ്നേഹത്തോടെ ഞങ്ങളെ പഠിക്കാന്‍ മോട്ടിവേറ്റ് ചെയ്യുമായിരുന്നു. അന്ന് ഞങ്ങള്‍ക്കിടയില്‍ പഠിക്കാനുള്ള മത്സരബുദ്ധി കൂടുതലായിരുന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നിലെ ശാരീരിക മാറ്റതെ കളിയാക്കി ചോദ്യം ചെയ്ത ജൂനിയര്‍ പയ്യനോട് എന്നെ ചോദ്യം ചെയ്യാന്‍ നീ ആയിട്ടില്ല എന്ന് പറഞ്ഞു പാനിക്കായിരുന്ന എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു നമ്മള് വലിയ ആള്കാര് ആവുമ്പോള്‍ നിന്റെ എല്ലാ കണ്‍ഫ്യൂഷന്‍സും മാറും ഇപ്പൊ നന്നായി പഠിക്കാന്‍ നോക്കാം എന്ന്.
അന്ന് അവന് പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് പിന്നീട് ഞാന്‍ എന്റെ അസ്തിത്വത്തില്‍ ഉറച്ചു നിന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചപോള് മനസിലാക്കി. പത്തു വര്‍ഷത്തിനിപ്പുറം ഞങ്ങള്‍ കണ്ട് മുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ പക്ഷെ മാറാതെ നിലനില്‍ക്കുന്നത് ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണ്.
ഒരുപാട് നന്നായിയുണ്ട് വൈഷ്ണവ് നിന്നോട്. ഒരുമിച്ചു മത്സരിച്ചു പഠിച്ചതിന്, നമ്മുടെ ബാല്യം മനോഹരമാക്കിയതിന്, എന്നിലെ എന്നെ എന്നേക്കാള്‍ മുന്നേ നീ തിരിച്ചറിഞ്ഞതിന്, ചോറ്റ് പത്രം പങ്കുവച്ചതിന്, കൂടെ നിന്നതിനു, ഒറ്റപെട്ടു എന്ന് തോന്നിയപ്പോള്‍ കൂടെ നിന്നതിനു, ഒളിച്ചോടിയ എന്നെ തേടി വന്നതിന്, കാലങ്ങള്‍ക്കിപ്പുറം ഒരു അഥിതിയായി നാട്ടിലേക്ക് കൊണ്ട് വന്നതിന്
More than everything
Thank you for being my best friend forever.
https://www.facebook.com/saadiya.sanam.7/posts/1010271296230431