എല്ലാ ജോലികള്‍ക്കും അതിന്റെതായ കഷ്ടപാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. ടവറില്‍ കയറി അതിന്റെ മുകളിലുള്ള ബള്‍ബ് മാറ്റിയിടുക എന്നതാണ് കെവിന് സ്മിത്തിന്റെ ജോലി.
കേൾക്കുമ്പോൾ നിസാരമായി തോന്നാം. എന്നാൽ ഈ ടവറിന് 1500അടി ഉയരമാണുള്ളത്. പലര്‍ക്കും ഉയരം പേടിയാണ്. എന്നാല്‍ കെവിന് ഇത്രേയും ഉയരത്തില്‍ കയറുക എന്നത് വളരെ അനായാസമാണ്.
ആറ് മാസത്തില്‍ ഒരിക്കല്‍ ടവറില്‍ കയറി ബള്‍ബ് മാറ്റിയിടുന്നതിന് കെവിന് ലഭിക്കുന്ന ശമ്പളം 16ലക്ഷം രൂപയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയില്‍ കെവിന് തന്റെ ജോലി ചെയ്യുന്നത് കാണാം. വിമാനങ്ങൾക്ക് ടവറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് കെവിന്റെ ജോലിയാണ്. വളരെ അനായാസമാണ് അത്രയും ഉയരത്തിലെത്തി കെവിൻ തന്റെ ജോലി ചെയ്യുന്നത്.
ജോലിയെ സ്നേഹിച്ച് വെല്ലുവിളികളെറ്റെടുത്ത് ഉയരങ്ങൾ കീഴടക്കുന്ന കെവിനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിച്ചു.