ധാക്ക: വിവാഹ സംഘവുമായി സ്വകാര്യ ഹെലികോപ്റ്റർ വന്നിറങ്ങിയത് ധാക്കയിലെ അതീവ സുരക്ഷയുള്ള ജയിലിൽ. മിന്നൽ ആക്രമണം നടത്തി തടവുകാരെ രക്ഷിക്കാനെത്തിയ ഭീകരാണെന്ന് കരുതി സംഘത്തെ നേരിട്ട അധികൃതർ ഇവരെ പിടികൂടി തടവിലാക്കി. മലേഷ്യയിൽ നിന്ന് ധാക്കയിൽ നടക്കുന്ന വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ നാലംഗ ബംഗ്ലാദേശി കുടുംബമാണ് വെട്ടിലായത്.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയ കാഷിംപുർ സെൻട്രൽ ജയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹെലികോപ്റ്ററിന്റെ പൈലറ്റായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്റെ പിഴവാണ് ജയിലിൽ ഇറങ്ങാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഘത്തെ വിട്ടയച്ചു.