കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു. കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ കരസേന ഹെലികോപ്റ്റർ കൂനൂരിലാണ് തകർന്നു വീണത്.
രണ്ടു സൈനിക ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരണമുണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.