യ​ന്ത്ര​ത്തക​രാ​റി​നെ തു​ട​ർ​ന്ന് സ്കൂൾ ഗ്രൗണ്ടിൽ ഇറക്കിയ ഹെ​ലി​ക്കോ​പ്റ്റർ കൊ​ച്ചി വ്യോ​മ​സേ​നാ താ​വ​ള​ത്തി​ ലേ​ക്ക് മാ​റ്റി

തു​റ​വൂ​ർ. യ​ന്ത്ര​ത്തക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ​ വ്യോ​മ​സേ​ന​യു​ടെ ​ഹെ​ലി​ക്കോ​പ്റ്റർ കൊ​ച്ചി വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന നി​രീ​ക്ഷ​ണ ഹെ​ലിക്കോ​പ്റ്റ​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ച​മ്മ​നാ​ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ഇ​റ​ക്കി​യ​ത്.

​ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നു മ​ണി​യോ​ടെ മ​റ്റൊ​രു ഹെ​ലി​ക്കോ​പ്റ്റ​റി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ത​ക​രാ​റി​ലാ​യ ഹെ​ലി​ക്കോ​പ്പ്റ്റ​റി​ന്‍റെ ചി​റ​കു​ക​ൾ അ​ഴി​ച്ചു​മാ​റ്റി കണ്ടെയ്നർ ലോ​റി​യി​ൽ കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ത് പ​രാ​ജ​യ​പ്പെ​ട്ടു.

രാ​ത്രി​യോ​ടെ വ​ലി​യ ട്രെ​യി​ല​ർ ലോ​റി എ​ത്തി​ച്ച് കൊ​ച്ചി​യി​ലെ വ്യേ​മസേ​നാ ആ​സ്ഥാ​ന​ത്തേ​യ്ക്ക് ഹെ​ലി​ക്കോ​പ്റ്റ​ർ മാ​റ്റു​ക​യാ​യി​രു​ന്നു.വ്യോ​മ​സേ​ന​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യൊ​രു​ക്കി.

Related posts