ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടം.
മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നു.
റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ എഎസ് 555 എസ്എൻ ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പെട്ടത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്.
BREAKING: 🇲🇾 2 military helicopters crash after mid-air collision in Malaysia, killing all 10 people on board pic.twitter.com/ckiEaqnd4R
— Megatron (@Megatron_ron) April 23, 2024