ആ​ശ​യ്ക്കി​ല്ല, ഹെ​ലി​കോ​പ്റ്റ​റി​നു​ണ്ട്… മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​റി​ന് 2.40 കോ​ടി അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്; തു​ക അ​നു​വ​ധി​ച്ച​ത് ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​ക്കോ​പ്റ്റ​റി​ന് തു​ക അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്. 2.40 കോ​ടി രൂ​പ​യാ​ണ് ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2024 ഒ​ക്ടോ​ബ​ർ മു​ത​ൽ 2025 ജ​നു​വ​രി വ​രെ​യു​ള്ള തു​ക​യാ​ണി​ത്.

ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. മാ​ർ​ച്ച് ആ​റി​നാ​ണ് തു​ക അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പി​ൽ​നി​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

വാ​ട​ക കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് മേ​ധാ​വി ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണം ന​ൽ​കാ​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ലി​ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment