
തിരുവനന്തപുരം: കോവിഡ് വൈറസ് ബാധയെ സംസ്ഥാനത്ത് തുടർ ന്ന് സംസ്ഥാനത്ത് ജനങ്ങൾ ബുദ്ധിമുട്ടുന്ന ഘട്ടത്തിൽ ധൂർത്തുമായി സംസ്ഥാന സർക്കാർ. ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനായി അഡ്വാൻസായി സ്വകാര്യ കന്പനിക്ക് ഒന്നരകോടി രൂപ സർക്കാർ കൈമാറി.
പോലീസിന്റെ അക്കൗണ്ടിൽ നിന്നും ഇന്നലെയാണ് ട്രഷറി മുഖേന സർക്കാർ പവൻഹാസ് എന്ന സ്വകാര്യ കന്പനിക്ക് തുക കൈമാറി യത്.
ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ച സർക്കാർ അനാവ ശ്യമായി ധൂർത്ത് നടത്തുകയാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.
ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് മുൻകൂറായി പണം നൽക ണമെന്ന് ഹെലികോപ്ടർ കന്പനി സർക്കാരിനോട് ആവശ്യപ്പെട്ടി രുന്നു.
സർക്കാർ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ട ത്തിൽ ഹെലികോപ്ടർ വാടകക്കെടുക്കുന്നത് അനീതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.