കോട്ടയം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ തെറ്റില്ലെ ന്ന് കേരള കോൺഗ്രസ് -എം നേതാവ് കെ.എം. മാണി. ചിലപ്പോൾ മുഖ്യമന്ത്രിക്കു ഹെലികോപ്റ്ററിൽ യാത്ര ചെയ്യേണ്ടിവരും. അതു തെറ്റായി കാണുന്നില്ല. ദുരിതാശ്വാസഫണ്ടിൽനിന്നു പണമെടുത്തെങ്കിൽ അതു തിരിച്ചുനൽകിയാൽ മതി. എല്ലാകാലഘട്ടത്തിലും മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്രകൾക്കു ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം.മാണി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ഉത്തരവാദിത്വം ജിഎസ്ടിയുടെ തലയിൽ കെട്ടിവച്ചിട്ടു കാര്യമില്ല. മുന്നൊരുക്കവും തയാറെടുപ്പുമില്ലാതെ ജിഎസ്ടിയെ സമീപിച്ചതാണു പ്രശ്നകാരണമെന്നും അദ്ദേഹം പറഞ്ഞു.