ഹെലികോപ്റ്റര്‍ ഉണ്ടെങ്കില്‍ പലതുണ്ട് ഗുണം, മഴ കാരണം ക്രിക്കറ്റ് മത്സരം മുടങ്ങാതിരിക്കാന്‍ ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ഹെലികോപ്റ്റര്‍!

Cricket-club-use-a-helicopter-to-dry-out-the-pitch-and-avoid-a-weather-wash-outസാധാരണ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരുമാണ്. എന്നാല്‍ അങ്ങ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഹെലികോപ്റ്ററിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ബാംഫോര്‍ഡ് ക്രിക്കറ്റ് ക്ലബ്. പ്രാദേശിക ലീഗില്‍ കളിക്കുന്ന ക്ലബ്ബിന്റെ ഈ സീസണിലെ മത്സരങ്ങള്‍ ഭൂരിഭാഗവും മഴമൂലം തടസപ്പെട്ടിരുന്നു. അടുത്ത റൗണ്ടിലേക്കു മുന്നേറണമെങ്കില്‍ കളി ജയിക്കണമെന്നവസ്ഥയിലാണ് ടീം ഞായറാഴ്ച്ച ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ തലേന്നു പെയ്ത കനത്തമഴ വീണ്ടും ചതിച്ചു. പിച്ചും ഔട്ട്ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഗ്രൗണ്ട് സ്റ്റാഫുകള്‍ പാടുപെട്ടു പണിയെടുത്തെങ്കിലും ഈ പിച്ചില്‍ കളി നടക്കില്ലെന്ന് ടീം ക്യാപ്റ്റന് മനസിലായി.

ടീമംഗങ്ങള്‍ വിഷമിച്ചു നില്ക്കുമ്പോഴാണ് ക്ലബ്ബ് മെംബര്‍മാരില്‍ ഒരാള്‍ മുട്ടനൊരു ഐഡിയയുമായി രംഗത്തെത്തി. തനിക്കൊരു ഹെലികോപ്റ്റര്‍ ഉണ്ട്. ചുമ്മാ ഷെഡ്ഡില്‍ ഇട്ടിരിക്കുകയാണ്. അതുകൊണ്ടുവന്നു ഗ്രൗണ്ട് ഉണക്കിയാലോ? ഐഡിയ അടിപൊളിയെന്ന് ടീം മാനേജ്‌മെന്റും പറഞ്ഞതോടെ ഹെലികോപ്റ്റര്‍ പറപ്പിച്ച് ഗ്രൗണ്ടിലിറക്കി. ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ഫാന്‍ (ബ്ലേഡ്) കൊണ്ട് പിച്ച് ഉണക്കുകയും ചെയ്തു. എന്നാല്‍, കളി തുടങ്ങി കുറച്ച് ഓവറുകള്‍ പിന്നിട്ടെങ്കിലും മഴ വീണ്ടും വില്ലനായെത്തി. അതോടെ കളി വീണ്ടും കുളമായി.

Related posts