പത്തനാപുരം: ഹെല്‍മറ്റ് മോഷണം പതിവാകുന്നു.വാഹനപരിശോധന കര്‍ശനമായതോടെയാണ് പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും ഹെല്‍മറ്റ് മോഷണം പതിവായത്.നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് വാഹനപരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ ഹെല്‍മറ്റ് ഇല്ലാതെയെത്തുന്നവരാകാം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ഹെല്‍മറ്റുമായി കടന്നുകളയുന്നത്.വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഉള്ളതിനാല്‍ ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്തശേഷം മാര്‍ക്കറ്റിലേക്കും,വ്യാപാര സ്ഥാപനങ്ങളിലും പോയി തിരികെ വരുമ്പോഴാണ് ഹെല്‍മറ്റ് നഷ്ടമായത് പലരും അറിയുന്നത്.
ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും ഹെല്‍മറ്റ് മോഷണം നടക്കുന്നുണ്ട്.വീണ്ടും പണം മുടക്കി ഹെല്‍മറ്റ് വാങ്ങുക മാത്രമാണ് പോംവഴി.വ്യാപാരസ്ഥാപനങ്ങളിലേക്ക് പോകുമ്പോഴുള്ള അസൗകര്യമോര്ത്താണ് പലരും ഇവ വാഹനത്തില്‍ തന്നെ സൂക്ഷിക്കുന്നത്.പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സിസി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.