ന്യൂഡല്‍ഹി: വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ്.ആര്. ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ സ്കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് പോലീസ് 6100 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുജറിന് പിഴ ഒടുക്കേണ്ടി വന്നിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയെ പോലീസ് തടഞ്ഞിരുന്നു. പിന്നാലെ അവർ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. അതേസമയം, ഇരുവരും ആ സമയത്ത് ഹെൽമെറ്റ് ധരിച്ചിരുന്നില്ല.