കോഴിക്കോട് : ബൈക്കില്‍ നിന്ന് വീണ് ഹെല്‍മെറ്റ് തകര്‍ന്നാല്‍ ഇനി വിഷമിക്കേണ്ട… ട്രാഫിക് പോലീസ് പുതിയ ഹെല്‍മറ്റ് നല്‍കും… കോഴിക്കോട് സിറ്റി പോലീസാണ് ഫ്രീ ഹെല്‍മറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കൈയില്‍ നിന്ന് വീണ് പൊട്ടിയാല്‍ പുതിയ ഹെല്‍മെറ്റ് ലഭിക്കുമെന്ന് കരുതേണ്ട… അപകടത്തില്‍പെടുന്നവര്‍ക്ക് മാത്രമായാണ് ഈ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് സിറ്റി പരിധിയില്‍ വച്ച് ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിച്ച് അപകടത്തില്‍പെട്ട് ഹെല്‍മെറ്റ് പൊട്ടിപോകുന്നവര്‍ തത്സമയം 1099, 9497934724 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് പോലസ് അറിയിച്ചിരിക്കുന്നത്. ട്രാഫിക് പോലീസില്‍ വിവരമറിയിച്ചാല്‍ ഐസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് സൗജന്യമായി നല്‍കുമെന്നാണ് അറിയിപ്പ്’. പോലീസിന്റെ അറിയിപ്പ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനായി പോലീസ് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നിയമംലംഘിച്ചവര്‍ക്ക് ബംപര്‍ സമ്മാനവുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയിരുന്നു.
100 രൂപ പിഴ ഈടാക്കിയ ശേഷമായിരുന്നു ഹെല്‍മെറ്റ് നല്‍കിയത്. കോഴിക്കോട് സിറ്റി പോലീസും ഇരുചക്രവാഹന നിര്‍മാണ കമ്പനിയുമാണ് ആകര്‍ഷകമായ സമ്മാനം നിയമം ലംഘിച്ചവര്‍ക്കായി നല്‍കിയത്. ഹെല്‍മറ്റില്ലാതെ നഗരത്തിലെത്തി പോലീസിന്റെ കണ്ണില്‍ പെട്ടവര്‍ക്കെല്ലാം ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റായിരുന്നു നല്‍യിരുന്നത്. പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ കമ്പനി നിയമലംഘകര്‍ക്കായി സമ്മാനമായി നല്‍കിയത്.