പണി പാളി…! ചില്ലറ കിട്ടാന്‍ ഹെല്‍മെറ്റ് ഇല്ലാതെ വന്നു; 500 കൊടുത്ത് 400 മേടിക്കാമെന്ന പദ്ധതി പാളി; 100 രൂപ ഇല്ലാത്തവര്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു

checking-police

കോട്ടയം: ഹെല്‍മറ്റ് വേട്ടയ്ക്കിറങ്ങുന്ന പോലീസിന് 500,1000 നോട്ടുകള്‍ ലഭിച്ചാല്‍ വാങ്ങേണ്ട എന്നു നിര്‍ദേശം.   ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് 100 രൂപയാണ് പിഴ. അത് അപ്പോള്‍ തന്നെ വാങ്ങി രസീത് നല്കുകയാണ് പതിവ്. ഇന്നു മുതല്‍ 100രൂപ ചില്ലറയില്ലെങ്കില്‍ വാങ്ങേണ്ട എന്നാണ് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശം. 100 രൂപയില്ലാത്തവര്‍ക്ക് നോട്ടീസ് നല്കും. പണമുണ്ടാകുമ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് നല്കിയാല്‍ മതിയാകും.

ഇന്നു രാവിലെ ഹെല്‍മറ്റ് വയ്ക്കാതെ വന്നവര്‍ക്കെല്ലാം നോട്ടീസ് നല്കിയതായി വിവിധ സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ പറഞ്ഞു. ഹെല്‍മറ്റ് വയ്ക്കാതെ വന്ന് പോലീസിന്റെ പിടിയിലായി 500 നല്കി ബാക്കി 400 കിട്ടുമെന്നു പ്രതീക്ഷിച്ചവരുമുണ്ട്. അവരും നിരാശരായി. സീറ്റ്ബല്‍റ്റ്, മിറര്‍, യൂണിഫോം ഇവയൊക്കെ ഇല്ലാതെ വന്നവരില്‍ നിന്നും പിഴ ഈടാക്കിയില്ല.  100 രൂപയില്ലാത്തവര്‍ക്ക് നോട്ടീസ് നല്കി പറഞ്ഞയച്ചു.

Related posts