കൊച്ചി: എറണാകുളം കാക്കനാട് ഇന്‍ഫോപാക്കിനടുത്ത് ഹെല്‍മറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടയുടമകളില്‍നിന്നും ഹെല്‍മറ്റ് വച്ചിരുന്ന വാഹനത്തിന്റെ ഉടമയില്‍ നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തും.
ഇന്നലെ രാത്രി 11ഓടെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളില്‍ ഇലക്ട്രോണിക് ഉപകരണവും കണ്ടെത്തിയത്. ബൈക്കിന്റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തെത്തി.
കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വിവരം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപകരണം ശബ്ദിക്കുന്ന നിലയിലായിരുന്നു.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയത്. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് സംശയിക്കുന്നത്.