പാലക്കാട്: നഗരത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിൽക്കുന്ന മൂന്നു വ്യാപാരികകൾക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെൽമെറ്റ് പരിശോധന കർശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ വിൽക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ’ഓപ്പറേഷൻ സുരക്ഷാ കവചം’ സംസ്ഥാനത്ത് പരിശോധന തുടങ്ങിയതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
എൻഫോഴ്സ്മെന്റ് ആർടി ഒ പി ശിവകുമാറിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി. ബിജു, കെ. കെ ദാസ്, സി എസ് ജോർജ് എ എംവി ഐ മാരായ ഷൈൻ മോൻ ചാക്കോ, കെ. ദേവീദാസൻ എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.