ഹെ​ല്‍​മ​റ്റ് “മ​സ്റ്റ്’; ഇ​ന്ന​ലെ പി​ഴ ഈ​ടാ​ക്കി​യ​ത് 35,000 രൂ​പ ;പി​ന്‍​സീ​റ്റ് ഹെ​ല്‍​മ​റ്റി​ല്ലാ​ത്ത 22 പേ​ര്‍​ക്ക് പി​ഴ

കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി​യ​ത് 35,000 രൂ​പ. 91 കേ​സു​ക​ളാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും റൂ​റ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 66 കേ​സു​ക​ള്‍ ഹെ​ല്‍​മ​റ്റി​ല്ലാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

22 കേ​സു​ക​ള്‍ പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​നാ​ണെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍​ടി​ഒ ടി.​എം. ഷ​ബീ​ര്‍ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രു​മെ​ന്നും പി​ഴ ഈ​ടാ​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്താ​ല്‍ 500 രൂ​പ​യാ​ണ് പി​ഴ . ഇ​ത് വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​യി​ല്‍ നി​ന്നാ​ണ് ഈ​ടാ​ക്കു​ക . കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ 1000 രൂ​പ​യാ​ക്കും.

ഹെ​ല്‍​മ​റ്റി​ല്ലാ​തെ ര​ണ്ടു​പേ​ര്‍ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ര​ണ്ടു നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി 1000 രൂ​പ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ര​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നേ​ര​ത്തെ ത​ന്നെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ലു​വ​യ​സി​ന് മു​ക​ളി​ലു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ബി​ഐ​എ​സ് അം​ഗീ​കൃ​ത ഹെ​ല്‍​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ച​ത്.

Related posts