സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ജീ​വ​നാ​യി പാ​ട്ടും  ക​വി​ത​യു​മാ​യി അമ്പലപ്പുഴയിലെ  ഓ​ട്ടോത്തൊ​ഴി​ലാ​ളി​ക​ൾ


അമ്പ​ല​പ്പു​ഴ: സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഗാ​ന​ങ്ങ​ൾ പാ​ടി​യും ക​വി​ത ചൊ​ല്ലി​യും ചി​ല്ലി​ത്തു​ട്ടു​ക​ൾ സ​മാ​ഹ​രി​ച്ച് ഓ​ട്ടോ റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ. ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം പു​തു​വ​ൽ 33 വ​യ​സു​കാ​ര​ൻ അ​ഫ്സ​ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്ക് ഓ​ട്ടോ സ്റ്റാ​ൻഡിലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് സ്റ്റാ​ൻഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​ഫ്സ​ലി​ന് ഒ​രു മാ​സം മു​ൻ​പ് ത​ള​ർ​ച്ച​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ 3 ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. ഒ​രു ഡ​യാ​ലി​സി​സി​ന് 1250 രൂ​പ ചെ​ല​വാ​കും. ഡ​യാ​ലി​സി​സി​നു​ള്ള മ​രു​ന്ന് പു​റ​ത്തു നി​ന്ന് വാ​ങ്ങ​ണം. അ​ഫ്സ​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു ല​ഭി​ച്ചി​രു​ന്ന വ​രു​മാ​ന​മാ​യി​രു​ന്നു ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​കാ​ശ്ര​യം. ഭാ​ര്യ​യും ര​ണ്ട് കൊ​ച്ചു കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം അ​ഫ്സ​ൽ കി​ട​പ്പി​ലാ​യ​തോ​ടെ നി​ല​ച്ചു.

ഇ​പ്പോ​ൾ ചി​കി​ത്സ​യ്ക്കും മ​റ്റ് ചെ​ല​വു​ക​ൾ​ക്കു​മു​ള്ള തു​ക സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ക​രു​ണ​കൊ​ണ്ടാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യു​ള്ള ല​ക്ഷ​ങ്ങ​ൾ എ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന​റി​യാ​തെ ക​ണ്ണീ​രൊ​ഴു​ക്കു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് സ്റ്റാ​ൻഡി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും ക​വി​ത ചൊ​ല്ലി​യും നാ​ട്ടു​കാ​രി​ൽനി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​വ​രു​ടെ ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കാ​ളി​ക​ളാ​യ​ത്.

Related posts

Leave a Comment