വെച്ചൂച്ചിറ: ഈസ്റ്റര്‍ ദിനത്തില്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് എണ്ണൂറാംവയല്‍ സിഎംഎസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒരു നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധാരണത്തിനു കൈ കോര്‍ത്തു.
ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലെത്തി നിന്നിരുന്ന വീട്ടില്‍ കഴിഞ്ഞ കുടുംബത്തിനാണ് സ്കൂള്‍ കൈത്താങ്ങായത്. ഈസ്റ്ററിന്റെ അർഥവത്തായ സന്ദേശം ഒരു കുടുംബത്തിന്റെ സന്തോഷത്തിന് ഇടയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് ഇന്നിപ്പോള്‍ കുട്ടികളും അധ്യാപകരും.
ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്ന വീട്ടില്‍ ഭയപ്പാടോടെ കഴിയുകയായിരുന്നു അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഈ കുടുംബം.
കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞു സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഒരു രക്ഷിതാവ് വീടിന്റെ പുനരുദ്ധാരണത്തിനാവശ്യമായ സാമ്പത്തിക സഹായവും നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ശക്തമായതോടെ മക്കളെയും കൂട്ടി അയല്‍വീടുകളില്‍ അഭയം തേടുകയല്ലാതെ ഇവര്‍ക്ക് മറ്റു മാര്‍ഗം ഒന്നും ഇല്ലായിരുന്നു.
സ്ഥലം സ്വന്തം പേരില്‍ അല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ ഗവൺമെന്റില് നിന്നോ സഹായങ്ങള്‍ ഒന്നും ലഭിക്കുകയുമില്ല. ഈ വിഷമഘട്ടത്തിലാണ് സ്കൂള്‍ സഹായത്തിനെത്തിയത്.
അധ്യാപകര്‍ക്കൊപ്പം പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും മുന്നിട്ടിറങ്ങിയതോടെ ഈസ്റ്റര്‍ ദിനത്തില്‍ ഇവരുടെ വീടിന്റെ തകരാരിലായ മേല്‍ക്കൂര പൊളിച്ചു മാറ്റി ബലവത്താക്കി ഷീറ്റ് മേഞ്ഞു. അവശേഷിക്കുന്ന പണികള്‍ രണ്ടു ദിവസം കൊണ്ടു പൂര്‍ത്തിയാക്കും.