ഒറ്റപ്പാലം: വയോധികയുടെ ജീവൻകാത്ത പതിനാലുകാരന് അഭിനന്ദന പ്രവാഹം. പാലപ്പുറം മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാൽവഴുതിവീണ് മുങ്ങിത്താഴുകയായിരുന്ന പാലപ്പുറം അങ്ങാടിയിൽ ശാന്തയെ (66) രക്ഷിച്ച പ്രജുലിനെയാണ് ജന്മനാട് ആദരിക്കുന്നത്.
സ്വന്തം ജീവനു വിലകൽപ്പിക്കാതെയാണ് പ്രജുൽ ശാന്തയുടെ ജീവൻ രക്ഷിച്ചത്.പാലപ്പുറം കിഴക്കേ വാരിയത്ത് പ്രമോദ്- അജിത ദമ്പതികളുടെ മകനായ പ്രജുലിനെ പാലപ്പുറം ചിനക്കത്തൂർ നവരാത്രി ആഘോഷകമ്മിറ്റി വീട്ടിലെത്തി ധീരതാ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു.
കമ്മിറ്റി ഭാരവാഹികളായ ബാബുപ്രസാദ്, ഹരിദാസ് ബാലമുകുന്ദൻ, ജയപാലൻ ജഗന്നിവാസൻ, വസുന്ധര നായർ, സരസ്വതി വേണുഗോപാൽ പങ്കെടുത്തു.