അറുപതു കഴിഞ്ഞ എല്ലാവർക്കും ശരിയാ കും..! ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തിയിൽ അംഗമായ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 30,000 രൂ​പ​യു​ടെ അ​ധി​ക ചി​കി​ത്സാ സ​ഹാ​യം

insurance-cardകോ​ട്ട​യം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​ർ​എ​സ്ബി​വൈ ചി​സ് എ​സ് ചി​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മു​ള​ള 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 30,000 രൂ​പ​യു​ടെ വീ​തം അ​ധി​ക ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കും. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ നി​ല​വി​ൽ ഒ​രു കു​ടും​ബ​ത്തി​ന് പ​ര​മാ​വ​ധി ല​ഭി​ച്ചി​രു​ന്ന സ​ഹാ​യം 30,000 രൂ​പ​യാ​യി​രു​ന്നു.

ഇ​തു കൂ​ടാ​തെ ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ 70,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ കു​ടും​ബ​ത്തി​ലെ 60 തി​ക​ഞ്ഞ ഓ​രോ അം​ഗ​ത്തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ 30,000 രൂ​പ​യു​ടെ വീ​തം അ​ധി​ക ചി​കി​ത്സാ ധ​ന​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തും വി​ധം പ​ദ്ധ​തി സ​ർ​ക്കാ​ർ പ​രി​ഷ്ക​രി​ച്ചി​ട്ടു​ള​ള​ത്. പ​ദ്ധ​തി​യു​ടെ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

ആ​കെ 1,89,982 കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​ത്. പു​തു​താ​യി 29,938 കു​ടും​ബ​ങ്ങ​ൾ കൂ​ടി ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള​ള അം​ഗ​ത്വ കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നും പു​തി​യ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​ത്തി​നും പ​ഞ്ചാ​യ​ത്ത്ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ സ്ഥി​ര​മാ​യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നും തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​യി ഈ ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി മു​ഖേ​ന​യാ​ണ് അ​ടു​ത്ത​വ​ർ​ഷം ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം പ​ദ്ധ​തി​ക്ക് കീ​ഴി​ൽ 38,946 ക്ലെ​യി​മു​ക​ൾ തീ​ർ​പ്പാ​ക്കി​യ​തി​ൽ 17.76 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ആ​കെ 10.56 കോ​ടി രൂ​പ​യു​ടെ പ്രീ​മി​യ​മാ​ണ് ഈ ​ഇ​ന​ത്തി​ൽ അ​ട​ച്ച​ത്. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ചി​സ്പ്ല​സ് പ​ദ്ധ​തി​യി​ലൂ​ടെ 5.04 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് ന​ട​പ്പു​വ​ർ​ഷം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ആ​കെ 5771 പേ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചു.

Related posts