കൊച്ചി: അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ ശരിയായി പറയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണമെന്ന് നടന് ലാലു അലക്സ്. ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാന്‍ സാധിക്കൂ. വിവരങ്ങള്‍ പുഴ്ത്തിവക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നിഷ്പക്ഷമായി നിന്ന് നിലപാടോടുകൂടി സംസാരിക്കുന്നവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാനെന്ന് നടിയും നിര്‍മാതാവുമായ ഷീലു ഏബ്രഹാം.
പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. തനിക്ക് സിനിമയില്‍നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ലെന്നു കരുതി ഇത്തരം സംഭവങ്ങള്‍ സിനിമയിലില്ലെന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്നും അവര്‍ പറഞ്ഞു.