അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും അ​ന​ന്ത​മാ​യി നീ​ള​രു​ത്; റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രാ​തി​രി​ക്കാ​ന്‍ ചി​ല ശ​ക്തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെന്ന് ന​ടി രേ​വ​തി

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ന​ടി രേ​വ​തി.

എ​ന്നാ​ല്‍ പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും അ​ന​ന്ത​മാ​യി നീ​ള​രു​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ, പ​വ​ര്‍ ഗ്രൂ​പ്പ് ഉ​ള്ള​താ​യി വ്യ​ക്തി​പ​ര​മാ​യി അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രാ​തി​രി​ക്കാ​ന്‍ ചി​ല ശ​ക്തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2018ല്‍ “​അ​മ്മ’ ഡ​ബ്ല്യു​സി​സി​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ത​ന്നെ മ​ടി​ച്ചി​രു​ന്നു. റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വൈ​കി​യ​തു​കൊ​ണ്ടാ​ണ് നീ​തി വൈ​കി​യ​ത്.

നേ​ര​ത്തെ പ​ര​സ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ പ​ല​രെ​യും ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. സ്ത്രീ​പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ല്‍, തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​വ​രി​ല്‍​നി​ന്ന് പോ​ലും വി​വേ​ച​നം നേ​രി​ട്ടു. ഈ ​വി​വേ​ച​നം വേ​ദ​ന​യും ഞെ​ട്ട​ലു​മു​ണ്ടാ​ക്കി​യെ​ന്നും രേ​വ​തി പ​റ​ഞ്ഞു.

Related posts

Leave a Comment