തിരുവനന്തപുരം: ഡബ്ല്യുസിസി രൂപീകരിച്ച ശേഷം ഒപ്പമുണ്ടായിരുന്ന ഒരാൾ സ്വാർഥതാത്പര്യത്തോടെ പ്രവർത്തിച്ചെന്ന് റിപ്പോർട്ടിൽ വിമർശനം. ഇവർക്ക് ഇപ്പോഴും അവസരം ലഭിക്കുന്നുണ്ട്. മലയാള സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി തനിക്ക് അറിവില്ലെന്നാണ് ഈ വ്യക്തി കമ്മിറ്റി മുന്പാകെ മൊഴി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ച ശേഷം അതിലുള്ളവർക്ക് അവസരമില്ലാതെയായി എന്ന് അവർ കമ്മിറ്റി മുന്പാകെ അറിയിച്ചു.
പ്രമുഖരായ നടന്മാർ തന്നെയാണ് മറ്റ് ആരൊക്കെ അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും തീരുമാനിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർമാർ പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും മൊഴി ഉണ്ട്.
മലയാള സിനിമ ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്നു പറഞ്ഞ നടൻ ഇപ്പോൾ സിനിമയ്ക്കു പുറത്താണ്. സീരിയലിലാണ് ഒരു കാലത്തു സിനിമയിൽ സജീവമായിരുന്ന ഈ നടൻ ഇപ്പോൾ പ്രവർത്തിക്കുന്നത്