പുനലൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പ്രതികരണമറിയിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി ഇതുവരെ ഉയർന്നിട്ടില്ല.
അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെയെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമാ ലോകത്ത് പവർ ഗ്രൂപ്പുകൾ ഉള്ളതായി തനിക്കറിയില്ല. പല സിനിമകളിൽ നിന്നും തന്നെയും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നപടികൾ സ്വീകരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.