കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ താര സംഘടനയായ ‘അമ്മ’യ്ക്കു പങ്കില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്നോ വേണ്ടെന്നോ സംഘടനയ്ക്ക് പ്രത്യേക അഭിപ്രായമില്ല. ന്യായമായ പരാതികളാണെങ്കില്‍ അവയ്ക്കു പരിഹാരം ഉണ്ടാകണം. കമ്മീഷന് റിപ്പോര്‍ട്ട് സംഘടനയെ ബാധിക്കുന്ന കാര്യമല്ല. റിപ്പോര്‍ട്ട് സംഘടനയുമായി ബന്ധപ്പെട്ടതല്ല. അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
‘ചെകുത്താ’ന്റെ അറസ്റ്റ് സ്വാഗതാർഹം
മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന് ‘ചെകുത്താന്’ എന്നറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്സിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദിഖ്. കുറച്ചുകാലമായി നടീനടന്മാരെയും സിനിമയെയും അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായതുകൊണ്ടാണ് മോഹന്‍ലാലിന് വയനാട് സന്ദര്‍ശിക്കാന്‍ സാധിച്ചത്.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കണ്ട് മനസ് വേദനിച്ചാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ മെഗാ ഷോ 20ന്
‘അമ്മ’യുടെ മെഗാ ഷോ 20ന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തുന്ന പരിപാടിയില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതര്‍ക്കു നല്‍കും.
നടന് ദിലീപ് ‘അമ്മ’ അംഗമല്ലാത്തതിനാല്‍ ഷോയുടെ ഭാഗമാകില്ല. ഷോ കൂടാത വെബ് സീരീസ്, അല്ലെങ്കില്‍ ചെറിയ ബജറ്റിലുള്ള സിനിമ എന്നിവ ആലോചനയിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.