തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കേസെടുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മിറ്റി റിപ്പോർട്ടിനു നിയമപരമായ വാല്യു ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിയമനടപടികൾക്ക് നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേ സമയം ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ നിയമമനുസരിച്ച് സ്വമേധയാ കേസെടുക്കാമെന്ന് ഇന്നലെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ബാലഗോപാലിന്റെ അഭിപ്രായത്തെ തള്ളിയാണ് ഇന്ന് ഈ വിഷയത്തിൽ എ.കെ. ബാലൻ പ്രതികരിച്ചത്.