തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തിവിട്ടത് വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കി.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി നീക്കി. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്.
വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദേശിച്ചത് 21 പാരഗ്രാഫുകൾ ആണ് എന്നാൽ സർക്കാർ 129 പാരഗ്രാഫുകൾ വെട്ടിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കുമെന്ന കാര്യം അപേക്ഷകരെ അറിയിച്ചിരുന്നില്ല. സുപ്രധാന വിവരങ്ങൾ മറച്ചുവച്ച് കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയത് സർക്കാരിന്റെ ഭാഗത്തുണ്ടായതു ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം സ്വകാര്യതയെ മാനിച്ചാണു കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.