ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ​രൂ​പം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി


തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണം പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നാ​ണ് സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പൂ​ര്‍​ണ​രൂ​പം കൈ​മാ​റി​യ​ത്.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ഹേ​മ ക​മ്മിറ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ര്‍​ട്ടി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​നാ​ണ് അം​ഗ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സി​നി​മാന​യ​ത്തെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​നം ഉ​ണ്ടാ​വ​രു​തെ​ന്നും ഹേ​മ ക​മ്മ​ിറ്റി​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും ഡ​ബ്ല്യുസി​സി അം​ഗ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​ഴി ന​ൽ​കി​യ​വ​രു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം റി​പ്പോ​ർ​ട്ടി​ന്മേ​ൽ ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളെ​ന്ന് സൂ​ച​ന​യു​ണ്ട്.കേ​സ് അ​ടു​ത്ത ത​വ​ണ കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഡ​ബ്ല്യു​സി​സി ഉ​ന്ന​യി​ച്ച ആ​വ​ശ്യം സ​ർ​ക്കാ​ർ കോ​ട​തി​ക്കു മു​ന്നി​ൽ വയ്ക്കും. ‍

Related posts

Leave a Comment