ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട്; മൗ​നം തു​ട​ര്‍​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ സി​നി​മ സം​ഘ​ട​ന​ക​ള്‍. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​ത് താ​ര​ങ്ങ​ള്‍​ക്കി​ട​യി​ലും അ​ഭി​പ്രാ​യ​വ്യാ​ത്യാ​സ​ത്തി​ന് ഇ​ട​യാ​ക്കി​യ​ട്ടു​ണ്ട്. ചു​രു​ക്കം ചി​ല താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്.

അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പു നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​കാ​തെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന ശേ​ഷം പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​മ്മ. അ​തി​നി​ടെ ഫി​ലിം ചേം​ബ​ര്‍ യോ​ഗ​ത്തി​നി​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ പ്ര​ത്യേ​കി​ച്ചു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞ ഫി​ലിം ചേം​ബ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​ണ്, മ​ല​യാ​ള സി​നി​മ​യെ അ​ങ്ങ​നെ വ​ഴി​യി​ലി​ട്ട് ത​ല്ലാ​ന്‍ സ​മ്മ​തി​ക്കി​ല്ല എ​ല്ലാ​രും മാ​ന്യ​ന്മാ​ര​ല്ല അ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് മ​റ്റു​ള്ള​വ​രെ “മ​ന്താ’ എ​ന്ന വി​ളി​ക്കാ​ന്‍ നി​ല്‍​ക്ക​ണ്ടെ​ന്നും പ​ച്ച​യ്ക്ക് ഞാ​ന്‍ പ​റ​യു​മെ​ന്നും സ​ജി ന​ന്ത്യാ​ട്ട് പ​റ​ഞ്ഞി​രു​ന്നു.

അ​റി​യാ​ത്ത​വ​രു​ടേ പേ​രു പ​റ​യാ​ന്‍ ഞ​ങ്ങ​ളെ​ന്താ ക​ണി​യാ​ന്മാ​രോ? പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ര് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. എ​ല്ലാ​വ​രു​ടേ​യും സ്വ​ഭാ​വ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ പ​റ്റി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡ​ബ്ല്യു​സി​സി​യി​ലെ പ്ര​ധാ​ന ന​ടി ത​ന്നെ പ​റ​ഞ്ഞു. റി​പ്പോ​ര്‍​ട്ട് ദു​രൂ​ഹ​മാ​ണ്.

സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത​വ​രെ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ച് പ​റ​യി​പ്പി​ച്ച​താ​ണെ​ന്നു​മാ​ണ് സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ വാ​ദം. സം​ഭ​വം ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് ഫി​ലിം ചേം​ബ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ വാ​ദം സം​ഘ​ട​ന​യു​ടേ​ത​ല്ലെ​ന്നും ഫി​ലിം ചേം​ബ​റി​ന്‍റെ നി​ല​പാ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ഷ​യ​ത്തി​ല്‍ സി​നി​മ സം​ഘ​ട​ന​ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്തെ​ല്ലാം പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ ഈ ​സം​ഘ​ട​ന​ക​ള്‍ എ​ടു​ക്കു​ന്നു​വെ​ന്ന് പൊ​തു​വേ​ദി​യി​ല്‍ വ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ സാ​ന്ദ്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment