തിരുവനനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും സർക്കാർ ചർച്ചകൾക്ക് വേണ്ടി വിളിച്ചാൽ സഹകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇത് ഇത്രയും വലിയ പ്രശ്നം ആണെന്ന് സംഘടനകൾ തിരിച്ചറിഞ്ഞത് ഇപ്പോഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് വേറെ ചില പവർ സെന്റേഴ്സ് വന്നിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്. സിനിമ പ്രവർത്തകരും ഇത്തരം ന്യൂനതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.