പ്രമുഖർ ചേർന്ന് ഒതുക്കിയ നടൻ തിലകനോ? ചി​ല്ല​ക്ഷ​രം കൊ​ണ്ടു​പോ​ലും ക​ള്ളം പ​റ​യാ​ത്ത ക​ള്ള​ന്‍, ചി​രി​ക്ക​ണ ചി​രി ക​ണ്ടാ; തിലകന്‍റെ ചിത്രം പങ്കുവച്ച് ഒളിയമ്പുമായി ഷമ്മി തിലകന്‍

മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച് ത​യ്യാ​റാ​ക്കി​യ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ലൂ​ടെ ഒ​ളി​യ​മ്പു​മാ​യി ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍.

ചി​ല്ല​ക്ഷ​രം കൊ​ണ്ടു​പോ​ലും ക​ള്ളം പ​റ​യാ​ത്ത ക​ള്ള​ന്‍, ചി​രി​ക്ക​ണ ചി​രി ക​ണ്ടാ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ തി​ല​ക​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ കു​റി​പ്പ്.

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നി​ല​പാ​ടു​ക​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് തി​ല​ക​ൻ. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ കു​റ​ച്ച് ആ​ളു​ക​ൾ ചേ​ർ​ന്ന് ഒ​രു ന​ട​നെ ഒ​തു​ക്കി എ​ന്ന പ​രാ​മ​ർ​ശ​മം വ​ന്ന​തി​നു പി​ന്നാ​ലെ അ​ത് തി​ല​ക​നാ​ണ് ആ ​പ്ര​മു​ഖ ന​ട​നെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടേ​യും ക​മ​ന്‍റ്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ പോ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത്.

 

 

 

Related posts

Leave a Comment