ഏത്‌ ജാ​തി​യി​ലോ വം​ശ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​ണെ​ങ്കി​ലും വീ​ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണം! സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഹേ​മ മാ​ലി​നി

കോ​വി​ഡ് -19 ലോ​ക്ക്ഡൗ​ണി​നി​ട​യി​ൽ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടി​നു​ള്ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന് മു​തി​ർ​ന്ന ന​ടി ഹേ​മ മാ​ലി​നി.

ഇ​ന്ന് ഭാ​ര​തം കൊ​റോ​ണ വൈ​റ​സ് മൂ​ലം ദു​ഷ്ക​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​ത് നി​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്- താ​രം ട്വി​റ്റ​റി​ൽ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ജാ​തി​യി​ലോ വം​ശ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​ണെ​ങ്കി​ലും നി​ങ്ങ​ൾ വീ​ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണം, അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് കോ​വി​ഡ് -19 ശൃം​ഖ​ല ത​ക​ർ​ക്കാ​ൻ ക​ഴി​യും.

കൊ​റോ​ണ വൈ​റ​സ് എ​ന്ന വ്യാ​ധി​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ വി​ജ​യി​ക്കാ​നും പ​രി​ര​ക്ഷി​ക്കാ​നും ഈ ​പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment