എനിക്കറിയാവുന്ന കാബൂള്‍ വളരെ മനോഹരമാണ്. എന്റെ അനുഭവവും ഒരുപാട് നല്ലതായിരുന്നു. ഞങ്ങള്‍ ചെന്നിറങ്ങിയത് കാബൂള്‍ എയര്‍പോര്‍ട്ടിലാണ്.
ആ സമയത്ത് മുംബൈ വിമാനത്താവളം പോലെ ചെറുതാണ് കാബൂള്‍ വിമാനത്താവളം. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവരുന്ന വഴി താലിബാനികളെപ്പോലെ തോന്നിക്കുന്ന നീണ്ട കുര്‍ത്ത ധരിച്ച താടിയുമുള്ള മനുഷ്യരെ ഞങ്ങള്‍ കണ്ടു.
ആ സമയത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. ഞങ്ങള്‍ ഖൈബര്‍ ചുരത്തിലൂടെ കടന്നുപോകുന്പോൾ എല്ലാവരും വിശന്നിരുന്നതിനാല്‍ ഒരു ധാബയില്‍ നിര്‍ത്തി.
സസ്യാഹാരികളായതിനാല്‍ റൊട്ടി വാങ്ങി ഉള്ളി കൂട്ടി കഴിച്ചു. വീണ്ടും മുന്‍പു കണ്ട രൂപത്തിലുള്ള പുരുഷന്മാരെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. അവരെ കാണുന്പോഴേ പേടിയാകും.
പക്ഷേ, അവരില്‍ ഭൂരിഭാഗവും ആ കാബൂളിവാലകളാണെന്ന് ഞാന്‍ കരുതുന്നുവെന്ന് ഹേമമാലിനി