‘രാം ലല്ലയ്ക്കുവേണ്ടി ഞാന്‍ ഭരതനാട്യം കളിച്ചു’; അയോധ്യ രാമക്ഷേത്രത്തില്‍ നൃത്തച്ചുവടുകളുമായി ഹേമ മാലിനി

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ഭ​ര​ത​നാ​ട്യം ക​ളി​ച്ച് ഹേ​മ മാ​ലി​നി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഹേ​മ മാ​ലി​നി ത​ന്നെ​യാ​ണ് വി​വ​രം പ​ങ്കു​വ​ച്ച​ത്. രാം ​ല​ല്ല​യ്ക്കു​വേ​ണ്ടി അ​മ്പ​ല​ത്തി​നു​ള്ളി​ല്‍ ഞാ​ന്‍ ഭ​ര​ത​നാ​ട്യം ക​ളി​ച്ചു.

വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു ഇ​ത്, ഞാ​ന്‍ ആ​വേ​ശ​ത്തോ​ടെ നൃ​ത്തം ചെ​യ്തു, നി​ര​വ​ധി പേ​ര്‍ എ​ന്നെ അ​ഭി​ന​ന്ദി​ച്ചു.’ എ​ന്നാ​ണ് ഭ​ര​ത​നാ​ട്യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ഹേ​മ മാ​ലി​നി കു​റി​ച്ച​ത്. ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ധാ​രാ​ളം ആ​ളു​ക​ളാ​ണ് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി വി​സ്മ​യി​പ്പി​ച്ച താ​രം രാ​മ​ന്‍റെ മു​ന്നി​ൽ നൃ​ത്തം ചെ​യ്തും അ​തി​ശ​യി​പ്പി​ച്ചെ​ന്ന് ആ​രാ​ധ​ക​ർ പ​റ​ഞ്ഞു. 1963ൽ ​ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് അ​ര​ങ്ങേ​റി​യ താ​രം 2020ൽ ​പു​റ​ത്തി​റ​ങ്ങി​യ ഷിം​ല മി​ർ​ച്ചി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം കാ​ര​ണം നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ചെ​ന്ന് താ​രം പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്ര​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം മി​ക​ച്ച​താ​ണെ​ന്നും, ന​ന്നാ​യി ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ച്ചെ​ന്നും ഹേ​മ​മാ​ലി​നി കു​ട്ടി​ച്ചേ​ർ​ത്തു. ജ​നു​വ​രി 22നാ​ണ് അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സി​നി​മ കാ​യി​ക രം​ഗ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment